ഉള്ളടക്കം

വാതകാവസ്ഥ

ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളില്‍  തന്മാത്രകള്‍ക്കിടയിലുള്ള അകലം,  ആകര്‍ഷണബലം , അവയുടെ ക്രമീകരണ രീതി തുടങ്ങിയവ ഒമ്പതാം ക്ലാസില്‍ വിശദമായി  പഠിച്ചതാണല്ലോ. നമുക്കൊന്ന് ഓര്‍ത്തുനോക്കാം.

ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകള്‍ - PhET interactive Animation

(പ്രവര്‍ത്തിപ്പിക്കുന്ന വിധം : മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്ക് പ്രവര്‍ത്തിപ്പിക്കുക.  റേഡിയോ ബട്ടന്‍ ഉപയോഗിച്ച് വാതകം തെരഞ്ഞെടുക്കുക. Solid , Liquid, Gas എന്നീ ബട്ടനുകള്‍ പ്രവര്‍ത്തിപ്പിച്ച് താരതമ്യം ചെയ്യുമല്ലോ..?)

ഡിഫ്യൂഷന്‍

വാതകാവസ്ഥയിലുള്ള പദാര്‍ത്ഥങ്ങള്‍ പരന്നൊഴുകുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. നിത്യജീവിത്തില്‍ ഇത്തരത്തിലുള്ള എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നമുക്ക് കണ്ടെത്താന്‍ കഴിയും. താഴെ കാണുന്ന വീഡിയോ പ്രവര്‍ത്തിപ്പിച്ച് നോക്കൂ.

ഡിഫ്യൂഷന്‍ - വീഡിയോ


വീഡിയോ കണ്ടല്ലോ..? ഇനി പറയൂ ഖരം,ദ്രാവകം, വാതകം എന്നീ അവസ്ഥകളില്‍
ഏതിനായിരിക്കും ഡിഫ്യൂഷന്‍ കൂടുതല്‍? നിങ്ങളുടെ ഉത്തരത്തെ സാധൂകരിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ നേരത്തെ പ്രവര്‍ത്തിപ്പിച്ച ആനിമേഷന്‍  ആവര്‍ത്തിക്കൂ.....
വീഡിയോ പ്രവര്‍ത്തിപ്പിച്ച് ബ്രോമിന്റെയും നൈട്രജന്‍ ഡയോക്സൈഡിന്റെയും വ്യപിക്കാനുള്ള കഴിവ് താരതമ്യം ചെയ്തു നോക്കൂ. ഏതിനാണ് ഡിഫ്യൂഷന്‍ കൂടുതല്‍? എന്തുകൊണ്ടായിരിക്കും? ഇവയുടെ മോളിക്യുലാര്‍ മാസുമായി ബന്ധപ്പെടുത്തി വിശദീകരിക്കാന്‍ ശ്രമിക്കൂ.

Br2& NO2 - ഡിഫ്യൂഷന്‍ - വീഡിയോ

അമോണിയ ഹൈഡ്രജന്‍ ക്ലോറൈഡ് ഇവയുടെ ഡിഫ്യൂഷന്‍ ചിത്രീകരിക്കുന്ന വീഡിയോ കൂടി കണ്ടു നോക്കൂ. ഏതിനാണ് ഡിഫ്യുഷന്‍ കൂടുതല്‍? എന്തുകെണ്ട്?

NH3 & HCl  - ഡിഫ്യൂഷന്‍ - വീഡിയോ

അടുത്ത താള്‍