ഉള്ളടക്കം


1. അന്തരീക്ഷപ്രതിഭാസങ്ങള്‍        

അന്തരീക്ഷമര്‍ദം

വായു ഭൗമോപരിതലത്തില്‍ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമര്‍ദം. ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി ഭൗമോപരിതലത്തില്‍ തങ്ങിനില്‍ക്കുന്ന വായു പ്രയോഗിക്കുന്ന ഭാരമാണിത്. സമുദ്രനിരപ്പില്‍ ഒരു ചതുരശ്രസെന്റീമീറ്ററിന് 1034 ഗ്രാം ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അന്തരീക്ഷമര്‍ദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരോമീറ്റര്‍. ഇതിന്റെയൂനിറ്റ് ഹെക്ടോപാസ്കല്‍ ആണ്. താപം , പ്രദേശത്തിന്റെ ഉയരം, ആര്‍ദ്രത തുടങ്ങിവ അന്തരീക്ഷമര്‍ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

താഴെ കാണുന്ന എനിമേഷനിലെ Stage 1 ല്‍ ക്ലിക് ചെയ്ത് അന്തരീക്ഷവായുവിന്റെ സാന്ദ്രതാവ്യത്യാസം ,ഉയവും മര്‍ദ്ദവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിരീക്ഷിച്ച് കുറിപ്പു തയ്യാറാക്കുക.

Stage 2. അന്തരീക്ഷമര്‍ദം,ഉയരം, ഈഷ്മാവ്  എന്നിവ താരതമ്യം ചെയ്ത് ഊഷ്മാവിലുള്ള വ്യതിയാനം അന്തരീക്ഷമര്‍ദത്തെ എങ്ങിനെ സ്വാധീനിക്കുന്നു വെന്ന് രേഖപ്പടുത്തുക.




ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഐസോബാര്‍

ഒരേ അന്തരീക്ഷമര്‍ദം അനുഭവപ്പെടുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുന്നതിന് ഭൂപടങ്ങളില്‍ വരക്കുന്ന രേഖകളാണ് ഐസോബാര്‍.

സമമര്‍ദ രേഖകള്‍ (ഐസോബാര്‍)ചിത്രീകരിക്കുന്ന വിധം പ്രവര്‍ത്തിപ്പിച്ചു നോക്കൂ. സമമര്‍ദ രേഖക്ക് ഉളളിലും ,പുറത്തും രേഖപ്പെടുത്തിയ മര്‍ദം താരതമ്യംചെയ്യൂ.



ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



       അന്തരീക്ഷ മര്‍ദവും ഉയരവും

ഒരു പ്രദേശത്തിന്റെ ഉയരം അന്തരീക്ഷമര്‍ദത്തെ എങ്ങിനെ സ്വാധീനിക്കുന്നു ?   അനിമേഷന്‍ പ്രവര്‍ത്തിപ്പിച്ച് ഇവിടെ ക്ലിക്ക് ചെയ്ത് കിട്ടുന്ന പട്ടിക പൂര്‍ത്തിയാക്കുക

(സഹായം . ബലൂണ്‍ മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്ത് ഉയര്‍ത്തി നോക്കൂ. മര്‍ദ്ദം അറിയാന്‍ Pressure ബട്ടണില്‍ ക്ലിക്ക് ചെയ്യുക. വലതുവശത്തെ കട്രോള്‍ പാനല്‍ നിരീക്ഷിച്ച് ഉയരവും മര്‍ദവും കുറിച്ചെടുക്കൂ)


ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മുന്‍പേജ്                                                അടുത്ത പേജ്