ഉള്ളടക്കം


3. പ്രതികരണങ്ങള്‍ക്ക് പിന്നിലെ രസതന്ത്രം

ജീവികളില്‍ നിരവധി ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും നടത്തുന്നത് നാഡീവ്യുഹവും അന്തസ്രാവി വ്യൂഹവും ചേര്‍ന്നാണ്. നാഡീവ്യൂഹത്തിന്റെ ഘടനയും പ്രവര്‍ത്തനവും മുന്‍അധ്യായത്തില്‍ പഠിച്ചുകഴിഞ്ഞു. കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലും ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണത്തിലും ആന്തരസന്ദേശവിനിമയത്തിലും എല്ലാം അന്തസ്രാവിവ്യൂഹം പങ്കുവഹിക്കുന്നു. ശരീരത്തിലെ പത്തോളം അന്തസ്രാവിഗ്രന്ഥികളെക്കൂറിച്ചും അവ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇവിടെ പഠിക്കുന്നു. ഹോര്‍മോണുകളുടെ ഉല്‍പാദനത്തിലുണ്ടാവുന്ന കുറവ് രോഗങ്ങള്‍ക്ക് കാരണമാവുന്നു. അതുപോലെ അവയുടെ ഉല്‍പാദനക്കൂടുതലും നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇക്കാര്യങ്ങളിലുള്ള അറിവ് ആരോഗ്യപൂര്‍ണ്ണമായ സമൂഹത്തിന്റെ സൃഷ്ടിക്ക് ആവശ്യമാണ്. ഇതോടോപ്പം സസ്യഹോര്‍മോണുകളെക്കുറിച്ചും കൃത്രിമ സസ്യഹോര്‍മോണുകള്‍, അവയുടെ വിവേചനാരഹിതമായ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചും ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നു.

പ്രവര്‍ത്തനം 1:  ഹോര്‍മോണ്‍ ഉല്‍പാദകഗ്രന്ഥികള്‍

തലച്ചോറിലെ ഹൈപ്പോതലാമസ് മുതല്‍ പ്രത്യുല്‍പാദനാവയവങ്ങള്‍ വരെയുള്ള ഗ്രന്ഥികള്‍ വ്യത്യസ്തഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നു. മനുഷ്യശരീരത്തിലെ പ്രധാന അന്തസ്രാവിഗ്രന്ഥികളും അവയുടെ സ്ഥാനവും മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു പ്രവര്‍ത്തനം താഴെ നല്‍കിയിരിക്കുന്നു.
(പാഠപുസ്തകം പേജ് 34, ചിത്രം 3.1) ഓരോ അന്തസ്രാവി ഗ്രന്ഥിയുടെയും നേര്‍ക്കുള്ള കറുത്ത ചതുരത്തില്‍ ക്ളിക്ക് ചെയ്താല്‍ ആ ഗ്രന്ഥിയുടെ പേരും ചിത്രവും തെളിഞ്ഞുവരുന്നു. തുടര്‍ന്ന് പാഠപുസ്തകത്തിലെ മുപ്പത്തിനാലാമത്തെ പേജിലുള്ള ഹോര്‍മോണ്‍ ഉല്‍പാദകഗ്രന്ഥികള്‍- സ്ഥാനവും ഹോര്‍മോണുകളും എന്ന പ്രവര്‍ത്തനത്തിനുള്ള വര്‍ക്ക്ഷീറ്റ് ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കാം.



ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വര്‍ക്ക്ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ (pdf form) ക്ലിക്ക് ചെയ്യുക

മുന്‍ പേജ്                                        അടുത്ത പേജ്