ഉള്ളടക്കം


5.സമസ്ഥിതി തകരുമ്പോള്‍

രീരത്തിന്റെ ആന്തരസമസ്ഥിതിയുടെ സന്തുലനം തകരുമ്പോള്‍ നമുക്കുണ്ടാകുന്ന വിവിധ രോഗങ്ങളെക്കുറിച്ചും ഈ രോഗങ്ങള്‍ക്ക് കാരണമായ വിവിധ സൂക്ഷ്മജീവികളെക്കുറിച്ചും രോഗസംക്രമണ രീതികളെക്കുറിച്ചുമാണ് നാം ഈ അധ്യായത്തിന്റെ ആദ്യഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. പുകയില, മദ്യം, മയക്കുമരുന്ന് മുതലായ ദുശ്ശീലങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍, കാന്‍സര്‍, ജനിതകരോഗങ്ങള്‍, മൂത്രപഥത്തിലെ അണുബാധ എന്നിവയേക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ജന്തുക്കളിലും സസ്യങ്ങളിലും കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചാണ് ഈ അധ്യായത്തിന്റെ അവസാനഭാഗത്ത് നാം ചര്‍ച്ച ചെയ്യുന്നത്.

നുഷ്യരില്‍ രോഗത്തിനു കാരണമായ ചില സൂക്ഷമജീവികള്‍, ഇവ മൂലമുണ്ടാകുന്ന രോഗങ്ങള്‍, പകരുന്ന വിധം, ഈ രോഗങ്ങള്‍ ശരീരത്തെ ബാധിക്കുന്ന വിധം (പാഠപുസ്തകം പേജ് 68) എന്നിവ ഉള്‍ക്കൊള്ളുന്ന പ്രസന്റേഷന്‍ നിരീക്ഷിച്ചതിനു ശേഷം ഇവിടെ നല്‍കിയിരിക്കുന്ന വര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ത്തിയാക്കുക.



ഇത് കൂടുതല്‍ വലിപ്പത്തില്‍ (പുതിയ ടാബില്‍) കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ pdf രൂപം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന്റെ odp രൂപം ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തിമാരകമായവ ഉള്‍പ്പെടെ ഏകദേശം നാലായിരത്തോളം രാസവസ്തുക്കളാണ് നാം പുകവലിയിലൂടെ ഉള്ളിലേയ്ക്കെടുക്കുന്നത്. ഇവയില്‍ അറുപതോളം എണ്ണം കാഴ്സിനോജനുകള്‍ അഥവാ കാന്‍സറിന് ഹേതുവാകുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സിഗരറ്റുപുകയില്‍ അടങ്ങിയിരിക്കുന്ന മാരക പദാര്‍ത്ഥങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തുമെത്തി പല തരത്തിലുള്ള നാശങ്ങള്‍ക്ക് ഹേതുവാകുന്നു. ഓരോ സിഗരറ്റും അതിന്റെ പുകയും നമ്മേ മരണത്തോട് അടുപ്പിക്കുന്നു. പുകവലി ശരീരത്തിന് ഹാനികരമാകുന്ന ഏതാനും ഉദാഹരണങ്ങള്‍ വിശദമാക്കുന്ന ഒരു വീഡിയോ നമുക്ക് നിരീക്ഷിക്കാം.



മുന്‍ പേജ്                                        അടുത്ത പേജ്